Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Investigation

പാ​ല​ക്കാ​ട്ടെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; ഏ​ഴു പേ​ർ ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: മൂ​ല​ത്ത​റ ഡാ​മി​നു സ​മീ​പം അ​ജ്ഞാ​ത യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ഴി​ഞ്ഞാ​മ്പാ​റ സ്രാ​മ്പി ഉ​ന്ന​തി​യി​ലെ ഏ​ഴ് യു​വാ​ക്ക​ളെ മീ​നാ​ക്ഷി​പു​രം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​ണ് മൂ​ല​ത്ത​റ ഡാ​മി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വി​ന്‍റെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട യു​വാ​വ് പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും ഇ​ത് യു​വാ​ക്ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്ന​താ​യും പൊ​ലി​സ് പ​റ​ഞ്ഞു. 

സം​ഭ​വ​ത്തി​ൽ ചി​റ്റൂ​ർ ഡി​വൈ​എ​സ്പി എം. ​ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യോ​ള​മാ​യി യു​വാ​വി​നെ മൂ​ല​ത്ത​റ, മേ​ട്ടു​ക​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​യു​ന്ന​താ​യി ക​ണ്ടി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. യു​വാ​വ് മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​യാ​ളാ​യി​രി​ക്കാ​മെ​ന്നും നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് മു​ങ്ങി​യെ​ന്ന് സൂ​ച​ന; അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​രു​ന്നു

പാ​ല​ക്കാ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് മു​ങ്ങി​യെ​ന്ന് സൂ​ച​ന. ഇ​തോ​ടെ ഒ​രു സം​ഘം ത​മി​ഴ്‌​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം ​ബ്രാ​ഞ്ച് സം​ഘം പാ​ല​ക്കാ​ട്ടെ കു​ന്ന​ത്തൂ​ർ മേ​ട്ടി​ലെ രാ​ഹു​ലി​ന്‍റെ ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ര​മാ​വ​ധി തെ​ളി​വു ശേ​ഖ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സം​ഘം പാ​ല​ക്കാ​ട് എ​ത്തി​യ​ത്.

പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ച​തി​ന് ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് എ​ത്തി​യി. ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ക​യാ​ണ്. രാ​ഹു​ലി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

 

Kerala

സ്ത്രീകളുടെ തിരോധാനം; കുളം വറ്റിച്ച് പരിശോധന

ചേ​​​ർ​​​​ത്ത​​​​ല: മൂ​​​​ന്ന് സ്ത്രീ​​​​ക​​​​ളു​​​​ടെ തി​​​​രോ​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി റി​​​​മാ​​​​ന്‍ഡി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ പ​​​​ള്ളി​​​​പ്പു​​​​റ​​​​ത്തെ വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ലെ കു​​​​ളം വ​​​​റ്റി​​​​ച്ച് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

വാ​​​​ര​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ റി​​​​ട്ട​​​​യേ​​​​ര്‍ഡ് പ​​​​ഞ്ചാ​​​​യ​​​​ത്ത് ജീ​​​​വ​​​​ന​​​​ക്കാ​​​​രി ഹ​​​​യ​​​​റു​​​​മ്മ (ഐ​​​​ഷ-62) യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ല്‍ ചേ​​​​ർ​​​​ത്ത​​​​ല പോ​​​​ലീ​​​​സാ​​​​ണ് തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ഡി​​​​വൈ​​​​എ​​​​സ്പി പി.​​​​ടി. അ​​​​നി​​​​ൽ കു​​​​മാ​​​​ർ, സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ലൈ​​​​സാ​​​​ദ് മു​​​​ഹ​​​​മ്മ​​​​ദ്, ആ​​​​ല​​​​പ്പു​​​​ഴ ഫോ​​​​റ​​​​ൻ​​​​സി​​​​ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ദീ​​​​പ അ​​​​നു എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​യ​​​​ത്. ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ പ​​​ത്തോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച തെ​​​​ര​​​​ച്ചി​​​​ൽ ഒ​​​​ന്ന​​​​ര​​​​വ​​​​രെ നീ​​​​ണ്ടു.

മ​​​​ണ്ണു​​​മാ​​​​ന്തി യ​​​​ന്ത്ര​​​​മു​​​പ​​​​യോ​​​​ഗി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ തെ​​​​ളി​​​​വാ​​​​യി ഒ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ക​​​​ട​​​​ക്ക​​​​ര​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി​​​​നി ബി​​​​ന്ദു പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ജ​​​​യ്ന​​​​മ്മ എ​​​​ന്നി​​​​വ​​​​രു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ സെ​​​​ബാ​​​​സ്റ്റ‍്യ​​​​ൻ നി​​​​ല​​​​വി​​​​ൽ വി​​​​യ്യൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ റി​​​​മാ​​​​ൻ​​​ഡി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്.

ചേ​​​​ർ​​​​ത്ത​​​​ല ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സാ​​​​ണ് ഐ​​​​ഷ​​​​യു​​​​ടെ തി​​​​രോ​​​​ധ​​​​ന കേ​​​​സ് അ​​​​ന്വ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​രെ​​​​യും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം.

2006 മു​​​​ത​​​​ലാ​​​​ണ് ബി​​​​ന്ദു പ​​​​ത്മ​​​​നാ​​​​ഭ​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​ത്.വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ശേ​​​​ഷം സ​​​​ഹോ​​​​ദ​​​​ര​​​​ൻ പ്ര​​​​വീ​​​​ൺ കു​​​​മാ​​​​ർ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ പി​​​​ന്നീ​​​​ട് അ​​​​ന്വേ​​​​ഷ​​​​ണം വ​​​​ഴി​​​മു​​​​ട്ടി​​​​യ​​​പ്പോ​​​ഴാ​​​​ണ് കേ​​​​സ് ക്രൈം​​​​ബ്രാ​​​​ഞ്ച് ഏ​​​​റ്റെ​​​​ടു​​​​ത്ത​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം കാ​​​​ണാ​​​​താ​​​​യ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ജ​​​​യ്ന​​​​മ്മ തി​​​​രോ​​​​ധാ​​​​ന കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച കോ​​​​ട്ട​​​​യം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ ബി​​​​ന്ദു പ​​​​ത്മ​​​​മ​​​​നാ​​​​ഭ​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് അ​​​​ന്വ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മു​​​​ന്നി​​​​ൽ മൊ​​​​ഴി​​​​ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് കേ​​​​സി​​​​ന് വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ള്ളി​​​​പ്പു​​​​റ​​​​ത്തെ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്നു ക​​​​ത്തി​​​​ക്ക​​​​രി​​​​ഞ്ഞ നി​​​​ല​​​​യി​​​​ൽ ശ​​​​രീ​​​​ര അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ടു​​​​ത്തു.

ഇ​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടു​​​വ​​​​ള​​​​പ്പ് മു​​​​ഴു​​​​വ​​​​ൻ മ​​​​ണ്ണുമാ​​ന്തി യ​​​​ന്ത്ര​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്താ​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. ബി​​​​ന്ദു​​​​വി​​​​ന്‍റെ​​​ ശ​​​​രീ​​​​ര ​​​​അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ച്ച ശേ​​​​ഷം ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം ബ​​​​ണ്ടി​​​​ന് സ​​​​മീ​​​​പം വേ​​​​മ്പ​​​​നാ​​​​ട്ട് കാ​​​​യ​​​​ലി​​​​ൽ ത​​​​ള്ളി​​​​യെ​​​​ന്നാ​​​​ണ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ക്രൈം ​​​​ബ്രാ​​​​ഞ്ചി​​​​ന് ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി.

District News

മൃ​ത​ദേ​ഹ​ത്തി​ലെ സ്വ​ർ​ണ മോ​ഷ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

പു​ന​ലൂ​ർ : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നും ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.ഭ​ർ​ത്താ​വി െ ന്‍റ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പു​ന​ലൂ​ർ കൂ​ത്ത​നാ​ടി ച​രു​വി​ള വീ​ട്ടി​ൽ ശാ​ലി​നി (39) യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 22നാ​യി​രു​ന്നു ശാ​ലി​നി​യു​ടെ ശ​രീ​ര​ത്ത് കു​ത്തേ​റ്റ നി​ല​യി​ൽ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച​ത്.

മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ശാ​ലി​നി​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​മ്പാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രി ആ​ഭ​ര​ണ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്ത് പൊ​തി​ഞ്ഞ് പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ച് അ​വി​ടെ ത​ന്നെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​
ഈ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ നേ​ഴ്സി​ംഗ് ഓ​ഫീ​സ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​ന​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്.

ഒ​രു ജോ​ഡി കൊ​ലു​സ്, ക​മ്മ​ൽ, ര​ണ്ടു മോ​തി​രം, ഒ​രു വ​ള എ​ന്നി​ങ്ങ​നെ ഏ​ക​ദേ​ശം 20 ഗ്രാം ​ഓ​ളം ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി​ട്ടാ​ണ് പ​രാ​തി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും, ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും പു​ന​ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up